സ്കോൾ കേരള പ്ലസ്‌വൺ പ്രവേശം: ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്‌സുകളിൽ ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് 111) എന്നീ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി.യിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യത നേടിയവർക്കോ അപേക്ഷിക്കാം ഉയർന്ന പ്രായപരിധി ഇല്ല. www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2572990, 6282752735.