ഓൺലൈൻ പെൻഷൻ അദാലത്ത് പത്തിന്

കണ്ണൂർ: റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇ.പി.എഫ് അംഗങ്ങൾ, ഇ. പി. എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.
പരാതികളിൽ കഴിവതും 10ന് തന്നെ തീർപ്പ് കൽപ്പിക്കാനായി പി. എഫ് അക്കൗണ്ട് നമ്പർ/ പി. പി. ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ കണ്ണൂർ പ്രോവിഡണ്ട് ഫണ്ട് ഓഫീസിൽ ആഗസ്ത് അഞ്ചിന് മുമ്പ് കിട്ടത്തക്കവണ്ണം മുൻകൂട്ടി അയക്കേണ്ടതാണ്. ഫോൺ: 0497 2712388.