ദേശീയപാത വികസനം ; കണ്ണൂരിൽ മൂന്നിടത്ത്‌ അടിപ്പാത ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌

Share our post

കണ്ണൂർ:ദേശീയപാത വികസനം പുരോഗമിക്കുന്ന കണ്ണൂരിൽ മൂന്നിടത്ത്‌ അടിപ്പാത ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി. എളമരം കരീം എം.പി, സി.പി.ഐ. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ, എം.പിമാരായ വി. ശിവദാസൻ, ജോൺബ്രിട്ടാസ്‌, ജോസ്‌ കെ മാണി എന്നിവരാണ്‌ മന്ത്രിയുമായി കൂടിക്കാഴ്‌‌ച നടത്തിയത്‌.

വെള്ളൂർ സഹകരണ ബാങ്ക്‌, കല്യാശേരി, മുഴപ്പിലങ്ങാട്‌ കുളംബസാർ പ്രദേശങ്ങളിൽ അടിപ്പാത വേണമെന്നാണ്‌ ആവശ്യം. വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, കൃഷിഭവൻ തുടങ്ങിയവയുള്ള പ്രദേശങ്ങളാണിവിടം. പാത പൂർത്തിയാകുമ്പോൾ ഇരുവശത്തേക്കും പോകാൻ അടിപ്പാത അനിവാര്യമാണ്‌. മൂന്നിടത്തും ഈ വിഷയം ഉന്നയിച്ച്‌ വലിയ ബഹുജനസമരം നടക്കുകയാണ്‌.

വെള്ളൂർ സഹകരണ ബാങ്ക്‌, മുഴപ്പിലങ്ങാട്‌ കുളം ബസാർ എന്നിവിടങ്ങളിൽ തത്വത്തിൽ അംഗീകാരം നൽകിയെന്നും കല്യാശേരിയിൽ കൂടുതൽ കൂടിയാലോചന നടത്താമെന്നും ഗഡ്‌കരി മറുപടി നൽകിയതായി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. മുഖ്യമന്ത്രിയും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!