തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞ

പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു. സ്കൂളിൽ നടന്ന ചടങ്ങ് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് നിർവ്വഹിച്ചു.
ഭരണഘടന ഉറപ്പുവരുത്തുന്ന എല്ലാ വിധ സുരക്ഷയ്ക്കും അർഹതപ്പെട്ട മണിപ്പൂർ ജനത അനുഭവിക്കുന്ന കൊടും ക്രൂരതയെ അദ്ദേഹം അപലപിക്കുകയും സമാധാനം അധികാരികൾ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അനൂപ് സ്കറിയ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ മോളി എ.കെ. (എസ്.എച്ച്), ഷൈൻ എം. ജോസഫ്, ജാക്സൺ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.