കോമൺ യൂണിവേഴ്സിറ്റി എൻട്രൻഡ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി. – യു.ജി.) 2023 അടിസ്ഥാനമാക്കി വിവിധ സർവകലാശാലകളിലെ ബിരുദതല പ്രവേശനത്തിന് അർഹത നേടിയവർക്ക് ബന്ധപ്പെട്ട സർവകലാശാലകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓരോ സർവകലാശാലയും നടത്തുന്ന പ്രോഗ്രാമുകൾക്ക് ബാധകമായ യോഗ്യതാ വ്യവസ്ഥകൾ (സി.യു.ഇ.ടി.-യു.ജി.യിൽ അഭിമുഖീകരിച്ചിരിക്കേണ്ട ടെസ്റ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ) തൃപ്തിപ്പെടുത്തണം. ഇതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട സർവകലാശാലയുടെ വെബ്സൈറ്റിലും പ്രോസ്പെക്ടസിലും ലഭിക്കും. ചില സർവകലാശാലകളും പ്രോഗ്രാമുകളും:
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക
ബി.എസ്‌സി. -സൈക്കോളജി, ജ്യോഗ്രഫി, കെമിസ്ട്രി, ലൈഫ് സയൻസസ്, ജിയോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്. ബി.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി (എല്ലാം നാല് വർഷം) – എല്ലാം സി.യു.ഇ.ടി. -യു.ജി. അടിസ്ഥാനമാക്കി പ്രവേശനം
ബി.ടെക്. – മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനിയറിങ് (എല്ലാം നാല് വർഷ പ്രോഗ്രാമുകൾ). ബി.ബി.എ. (മൂന്ന് വർഷം).
ബി.ടെക്. – മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ബി.ബി.എ. പ്രവേശനം സി.യു.ഇ.ടി. സ്കോർ പരിഗണിച്ചും ബി.ടെക്. – ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനിയറിങ് പ്രവേശനം സി.യു.ഇ.ടി. യു.ജി./ജെ.ഇ.ഇ. മെയിൻ സ്കോർ പരിഗണിച്ചും നടത്തും. അപേക്ഷ ജൂലായ് 26 വരെ. വിവരങ്ങൾക്ക്: cukcuet.samarth.edu.in
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവറ്റ് പ്രോഗ്രാമുകൾ: എം.എസ്‌സി. – അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. എം.എ. – ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ ആൻഡ് ഇക്കണോമിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലോ. അപേക്ഷ ജൂലായ് 27-ന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: www.pondiuni.edu.in
ഹൈദരാബാദ് യൂണിവേഴ്സിറ്റി
അഞ്ച് വർഷ ഇൻറഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ: ഇൻറഗ്രേറ്റഡ് എം.എസ്‌സി. – മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അപ്ലൈഡ് ജിയോളജി, ഹെൽത്ത് സൈക്കോളജി. ഇൻറഗ്രേറ്റഡ് എം.എ. – തെലുഗു, ഹിന്ദി, ലാംഗ്വേജ് സയൻസസ്, ഉറുദു, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപ്പോളജി. ആറ് വർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ ഒപ്റ്റോമട്രി. അപേക്ഷ ജൂലായ് 30 വരെ. വിവരങ്ങൾക്ക്: acad.uohyd.ac.in
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു.)
ഹൈദരാബാദ് കാമ്പസ്: ബി.എ. (ഓണേഴ്സ്/റിസർച്ച്) – ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, റഷ്യൻ, സ്പാനിഷ്, ഇറ്റാലിയൻ, പെർഫോമൻസ് ആർട്സ് ഹ്യുമാനിറ്റീസ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ.
റീജണൽ കാമ്പസ് ഷില്ലോങ്:ഇംഗ്ലീഷ്; ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ
റീജണൽ കാമ്പസ് ലക്നൗ: ഇംഗ്ലീഷ് അപേക്ഷ ജൂലായ് 31 വരെ. വിവരങ്ങൾക്ക്: www.efluniversity.ac.in
ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി, ഡൽഹി
ബി.ബി.എ.. ബി.വൊക്. – ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മാനേജ്മെൻ്റ്, ഏർളി ചൈൽഡ് ഹുഡ് സെൻ്റർ മാനേജ്‌മെൻ്റ് ആൻഡ് ഓൺട്രപ്രണേർ, അക്കൗണ്ടിങ് ആൻഡ് ഫൈനാൻസ്. ബി.എ.: സസ്റ്റെയിനബിൾ അർബനിസം, ലോ ആൻഡ് പൊളിറ്റിക്സ്, ഗ്ലോബൽ സ്റ്റഡീസ്, സോഷ്യൽ സയൻസസ്. ബി.എ. (ഓണേഴ്സ്) – ഹിസ്റ്ററി, സൈക്കോളജി, സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്. അപേക്ഷ ജൂലായ് 31 വരെ നൽകാം. വിവരങ്ങൾക്ക്: aud.ac.in