കോളയാട് പുത്തലത്ത് മരം വീണ് വീട് തകർന്നു

കോളയാട്: പുത്തലത്തെ വണ്ണത്താൻ വീട്ടിൽ പ്രീതയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു.നിസ്സാര പരുക്കുകളോടെ പ്രീത രക്ഷപെട്ടു.
അയൽപക്കത്തെ പറമ്പിലെ മരമാണ് കാറ്റിൽ കടപുഴകി വീണത്.മരം മുറിച്ചു മാറ്റണമെന്ന് സ്ഥലം ഉടമയോട് നേരത്തെ പരാതി പറഞ്ഞിരുന്നുവെന്ന് വീട്ടുടമ പ്രീത പറയുന്നു.