തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (വിവിധ വിഷയങ്ങൾ), കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് ലേബർ വെൽഫെയർ),ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) തുടങ്ങി സംസ്ഥാന,ജില്ലാതലം,സ്‌പെഷ്യൽ റിക്രൂട്ടമെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 38 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
20 തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കുംയൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 208/2021), ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 743/2021), പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 744/2021), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 520/2022),തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 247/2021),ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 507/2021), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസീയർ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 521/2022), ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1 (കാറ്റഗറി നമ്പർ 272/2020), ഭൂജല വകുപ്പിൽ ഫോർമാൻ/സ്റ്റോർ ഇൻ ചാർജ് (കാറ്റഗറി നമ്പർ 404/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനിയറിംഗ്) – ഒന്നാം എൻ.സി.എ പട്ടികജാതി, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 411/2020, 412/2020),ഭൂജല വകുപ്പിൽ സീനിയർ ഡ്രില്ലർ (കാറ്റഗറി നമ്പർ 254/2022),ആരോഗ്യ വകുപ്പിൽ പർച്ചേസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 314/2022), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ‘ആയ’ (കാറ്റഗറി നമ്പർ 21/2021), വിവിധ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 368/2021), കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 145/2021), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 370/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 457/2022), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 369/2021), വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 569/2021), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 261/2021) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധനതിരുവനന്തപുരം: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ/ഗോഡൗൺ കീപ്പർ (കാറ്റഗറി നമ്പർ 62/2020) തസ്തികയിലേക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യാത്തവർക്ക് നാളെ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഇ.ആർ.14 വിഭാഗവുമായി ബന്ധപ്പെടണം .
ഫോൺ: 0471 2546510.ഒ.എം.ആർ പരീക്ഷ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് (പോളിടെക്നിക്സ്) (കാറ്റഗറി നമ്പർ 64/2021) തസ്തികയിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.