കാര്‍ഷികയന്ത്രോപകരണങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

Share our post

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതിക്കു കീഴില്‍ ഉപകരണങ്ങള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാന്തര, വിളസംസ്‌ക്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും വ്യക്തിഗത ഗണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയോടെ നല്‍കുന്ന പദ്ധതിയാണിത്.

കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ് പി ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും, ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു.

പദ്ധതിയില്‍ അംഗമാകുന്നതിന് https://www.agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി ആഗസ്ത് ഒന്ന് മുതല്‍ നല്‍കാം. കാര്‍ഷികയന്ത്രവല്‍ക്കരണ പദ്ധതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുളള സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9539630981, 9383472050, 9383472051, 9383472052.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!