യുവകലാസാഹിതി പ്രതിഷേധിച്ചു

ഇരിട്ടി: രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ സംഘർഷത്തെ തുടർന്ന് കത്തിയെരിയുന്ന മണിപ്പൂരിൽ രണ്ട് സ്ത്രീകൾ പരസ്യമായി നഗ്നരാക്കി അപമാനിക്കപ്പെട്ട സംഭവത്തിൽ യുവകലാസാഹിതി ഇരിട്ടി മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
നിസ്സഹായരും നിരാലംബരുമായ സ്ത്രീകളോട് കാണിച്ച നിന്ദ്യവും പൈശാചികവുമായ പ്രവൃത്തി ലോകത്തിനു മുന്നിൽ നമ്മെ അപഹാസ്യരാക്കി എന്നും ഓരോ ഭാരതീയനും അപമാനഭാരത്താൽ തലകുനിക്കേണ്ടി വന്നിരിക്കയാണെന്നും സംഭവം കക്ഷിരാഷ്ട്രീയഭേദമന്യെ സകലരാലും അപലപിക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.എം നാരായണൻ, സെക്രട്ടറി സുരേഷ് കുമാർ, ജോയന്റ് സെക്രട്ടറിമാറായ സജീവൻ പാറക്കണ്ടി, ദേവിക, പ്രകാശൻ പാർവണം എന്നിവർ പ്രസംഗിച്ചു.