സ്നേഹ സ്പർശത്തിന് വീൽചെയറുകൾ കൈമാറി

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ സ്പർശം പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പയ്യാവൂർ മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ ചാരിറ്റി പ്രവൃത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ നൽകി. ക്രിസ്തുരാജ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി മരിയ അധ്യക്ഷയായി. മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് ജോസഫ് വീൽചെയറുകൾ സ്നേഹ സ്പർശം അധികൃതർക്ക് കൈമാറി. മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗഡേഷൻ ഡയറക്ടർ ഡേയ്സി റിച്ചാർഡ്, ബിജു കുര്യാക്കോസ് സ്നേഹസ്പർശം പെയിൻ ആൻ്റ് പാലിയറ്റീവ് കെയർ സെക്രട്ടറി ബി.ടി.കുഞ്ഞു, ഡയറക്ടർ ലിസി സ്റ്റാൻലി, പവിത്രൻ, ദീപക് കുമാർ, ടി. പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.