പേരാവൂർ ശോഭിത വെഡ്ഡിങ്ങ് സെന്റർ സന്ദർശിക്കൂ,സമ്മാനങ്ങൾ നേടൂ പദ്ധതി തുടങ്ങി

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം.മണത്തണ സ്വദേശി പി.ജെ.നിജിന് സമ്മാനക്കൂപ്പൺ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,സ്ഥിരംസമിതി അംഗങ്ങളായ എം.ശൈലജ,റീന മനോഹരൻ,യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂണിറ്റ് ട്രഷറർ വി.കെ.രാധാകൃഷ്ണൻ,നാസർ ബറാക്ക,ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ സി.എ.കാസിം ഹാജി, സി.എം.റിയാസ്, കെ.ബിജേഷ്, ടി.അസീസ്, വി. അനിൽ കുമാർ, എ.കെ.സമീർ, എം.എ.ഉസ്മാൻ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിൽ സമ്മാനം, മാസാവസാനം മെഗാ നറുക്കെടുപ്പ്,ഡിസംബർ 31ന് ബംബർ നറുക്കെടുപ്പിൽ സ്‌കൂട്ടി,വാഷിങ്ങ് മെഷീൻ,സ്മാർട്ട്‌ഫോൺ എന്നിവയും സമ്മാനമായി ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.