മൈസൂരിൽ കാറപകടത്തിൽ മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വണ്ടൂര്‍ സ്വദേശികള്‍

Share our post

നഞ്ചന്‍കോട്: മൈസൂര്‍ നഞ്ചന്‍കോട്ടിലുണ്ടായ കാറപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, മകന്‍ നഹാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ്‌ അപകടമുണ്ടാകുന്നത്. വണ്ടൂരിന് സമീപമുള്ള വാണിയമ്പലത്തു നിന്ന് എട്ടു പേരടങ്ങുന്ന സംഘമാണ് മൈസൂരിലേക്ക് തിരിച്ചത്. നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

കുടുംബം സഞ്ചരിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അബ്ദുള്‍ നാസറും നഹാസും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹങ്ങള്‍ നഞ്ചന്‍കോടുള്ള സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്‌.

അപകടസമയം മഴയുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!