Connect with us

IRITTY

വികസനത്തിന്റെ പടവുകളേറാൻ ഇരിക്കൂർ താലൂക്ക്‌ ആസ്പത്രി

Published

on

Share our post

ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക്‌ ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത്‌ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്‌ ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന് നേരത്തെ ഉത്തരവായെങ്കിലും പ്രാഥമിക നടപടി മാത്രമാണ് പൂർത്തിയായത്. 2023ൽ ബ്ലോക്ക് പഞ്ചായത്ത്‌ നിയന്ത്രണത്തിലായതോടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉൾപ്പെടെ നിരവധി പദ്ധതികളാണ്‌ ആസൂത്രണം ചെയ്‌തത്‌.  

വരുന്നത് 12.38 കോടിയുടെ നിർമാണ പ്രവൃത്തി 

ആസ്പത്രി വികസനത്തിന്‌ നബാർഡ്‌ 11.38 കോടി രൂപയും നാഷണൽ ഹെൽത്ത്‌ മിഷൻ ഒരുകോടിയും അനുവദിച്ചിട്ടുണ്ട്‌. നബാർഡിന്റെ 11.38 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കും. ഒ.പി.ക്ക് പുറമെ വാർഡും ഫാർമസിയും ലാബും ഉൾപ്പെടെയുള്ള സജ്ജീകരണമാണ് ഉണ്ടാക്കുക. ഇപ്പോൾ നിർമിക്കുന്ന രണ്ടുനില കെട്ടിടത്തിൽ ഫണ്ട് ലഭ്യമാകുന്ന മുറക്ക് മുകളിലും നിലകൾ പണിയും. താലൂക്ക് ആസ്പത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മതിയായ കെട്ടിടങ്ങളും അനുബന്ധ ബ്ലോക്കുകളും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ പ്രാരംഭ നടപടി പൂർത്തിയായി. 

പരിമിതികൾ മറികടക്കും

സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പദവിയിലാണ് ഇപ്പോഴും ആസ്പത്രിയുള്ളത്‌. മെഡിക്കൽ സൂപ്രണ്ട് തസ്‌തിക ഉടൻ ലഭ്യമാകും. ഇതോടെ എം.ഡി, ഇ.എൻ.ടി ഉൾപ്പെടെയുള്ള നിരവധി വിഭാഗങ്ങളും അനുവദിക്കും. നിലവിൽ നാല് അസിസ്റ്റന്റ് സർജൻ, നാല് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഒരു ജൂനിയർ പിഡിയാട്രീഷൻ, ഒരു ജൂനിയർ ഗൈനക്കോളജി, ദന്തൽ സർജൻ എന്നിങ്ങനെയാണ് ഡോക്ടർമാരുടെ എണ്ണം. ലാബ്, ഫാർമസി, ജീവിതശൈലി രോഗങ്ങളുടെ ഒ.പി, മാനസികാരോഗ്യ ക്ലിനിക്, പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സേവനങ്ങളും ലഭ്യമാണ്. ആസ്പത്രിക്ക്‌ കീഴിൽ പെരുവളത്തുപറമ്പ്, പട്ടുവം സബ് സെന്ററുകളും പ്രവർത്തിക്കുന്നു. പെരുവളത്തുപറമ്പ് സെന്റർ വെൽനെസ് സെന്ററായി ഉയർത്തി.

അടിസ്ഥാന സൗകര്യം വിപുലമാവും

ആസ്പത്രിയുടെ പുതിയ കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ അടിസ്ഥാന സൗകര്യം വിപുലീകരിക്കപ്പെടും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥരുടെ എണ്ണമാണ് ഇപ്പോഴുള്ളത്. അടിസ്ഥാന സൗകര്യം ഉണ്ടാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വർധനയുണ്ടാകും.

കൂടതൽ സൗകര്യം ഒരുക്കും

ഇരിക്കൂർ താലൂക്ക് ആസ്പത്രി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ട് മൂന്നുമാസം മാത്രമാണായത്. രാത്രികാല ഒ.പിയും കാഷ്വാലിറ്റിയും ഫാർമസിയും സജ്ജീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്.


Share our post

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

IRITTY

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്തശേഷം പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.ഭർത്താവ് ജിനീഷിന്‍റെയും വീട്ടുകാരുടെയും പീഡനമാണെന്നാണ് സ്നേഹയുടെ വീട്ടുകാരുടെ ആരോപണം. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിരുന്നു. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്‍റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്‍റെ കുടുംബം ശ്രമിച്ചെന്നം കുടുംബം ആരോപിക്കുന്നു.

മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗ‍ർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുട‍‍ർന്ന് ഗ‍ർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. 


Share our post
Continue Reading

IRITTY

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

Published

on

Share our post

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത്‌ സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്‌, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!