നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പ്രമേഹം ഞരമ്പുകളിൽ ബാധിച്ചിട്ടുണ്ട്

പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെ എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. പ്രമേഹരോഗം വന്നവർക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ രോഗം ആദ്യം മുതൽ കണ്ടുവരുന്നു. ശരീരത്തിൽ ഏറ്റവും നീളം കൂടിയ ഞരമ്പുകളിലാണ് ഇത് ആദ്യം കണ്ടുവരുന്നത്. അതിനാൽ കാലുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാലുകളിൽ പെരുപ്പനുഭവപ്പെടുക, കാലുകളിൽ പുകച്ചിൽ അനുഭവപ്പെടുക, മരവിപ്പ്, കാലുകളിൽ ചെറിയ മുറിവ് ആവുമ്പോൾ അറിയാതിരിക്കുക, ചെറുതായി തട്ടുമ്പോഴേക്കും അതിശക്തമായ വേദന അനുഭവിക്കുക, തരിപ്പ് വരുക, ഷോക്കടിക്കുന്നത് പോലെ തോന്നുക, ഇവയെല്ലാം പ്രമേഹം ഞരമ്പുകളെ ബാധിച്ചിട്ടുള്ളതിന്റെ ലക്ഷണങ്ങളാണ്. രണ്ട് കാലുകളിലും ഒരു വശത്ത് നിന്നും തുടങ്ങി മുഴുവനായി പടർന്ന് പിടിക്കുകയാണ് ചെയ്യുക. ചിലർക്ക് കാലുകളിലെ മൊട്ടുകളിൽ നിന്നും കൈകളിലേക്ക് പടർന്ന് പിടിക്കാറുണ്ട്. ഇങ്ങനെയുള്ളവർക്ക് കാലുകളിൽ മുറിവുകൾ പറ്റി വ്രണങ്ങൾ പോലെ പടർന്ന് പന്തലിക്കുവാൻ സാധ്യതയുണ്ട്. ഈ അസുഖം ഉള്ളതിനാൽ മസിലുകളുടെ തളർച്ച മൂലം കാലുകളുടെ ഷേപ്പുകൾക്ക് വ്യത്യാസം ഉണ്ടാകും.