KELAKAM
സുദീപിന്റെ റബർ തോട്ടത്തിൽ ‘കറുത്ത പൊന്നും’ താരമാണ്

കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും ഉത്പാദനക്കുറവും മൂലം അടിപതറിയ കർഷകർ പലരും റബ്ബർ കൃഷി ഉപേക്ഷിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടിയപ്പോൾ സംയോജിത കൃഷിയിലൂടെ ജയിച്ച് മുന്നേറുകയാണ് സുദീപ് എന്ന ചെറുപ്പക്കാരൻ.
കൃഷിയെ എന്നും ഒരു സർഗാത്മക പ്രവർത്തനമായി കാണുന്ന സുദീപിന്റെ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു റബ്ബർ – കുരുമുളക് സംയോജിത കൃഷി. തണൽ പ്രദേശങ്ങളിൽ ധാരാളമായി വിളവ് തരുന്ന പന്നിയൂർ -2, 5, വിജയ് ഇനം കുരുമുളക് ചെടികൾ സംഘടിപ്പിച്ചു നട്ടു.
ടാപ്പിംഗിന് തടസം വരാതെ റബ്ബറിന്റെ 6 അടി ഉയരം വരെ ചെടി മറ്റൊരു താങ്ങുകാലിൽ വളർത്തുകയും പിന്നീട് മുകളിൽ നിന്നും റബ്ബറിലേക്ക് കയറ്റി വിടുകയും ചെയ്തു. പരീക്ഷണം വിജയിച്ചതോടെ കൂടുതൽ മരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ 400 റബർ മരങ്ങളിലാണ് കുരുമുളക് കൃഷി. ഈ വർഷം 300 മരങ്ങളിൽ കൂടി വ്യാപിക്കാനാണ് ശ്രമം.റിട്ട. അദ്ധ്യാപകരായ എം.കെ. ശശിയുടെയും കെ.കെ. രാജമ്മയുടെയും മകനായ സുദീപ് കൃഷിയിലേക്കിറങ്ങിയിട്ട് 17 വർഷത്തോളമായി.
24 വയസുള്ളപ്പോൾ കുറച്ചുകാലം തൊടുപുഴയിൽ അമ്മ വീട്ടിൽ താമസിച്ചപ്പോൾ കണ്ട, അമ്മയുടെ അച്ഛന്റെയും സഹോദരന്മാരുടെയും അടുക്കും ചിട്ടയുമുള്ള കാർഷിക ജീവിതമായിരുന്നു പ്രചോദനം. അക്കാലത്ത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന റബർ കൃഷിയിലായിരുന്നു സുദീപിന്റെ തുടക്കം.കഴിഞ്ഞ 10 വർഷമായി വയനാട് പേര്യയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണെങ്കിലും കൃഷി ഉപേക്ഷിച്ചിട്ടില്ല.
പുലർച്ചെ കൃഷിയിടത്തിലെത്തി വേണ്ടത് ചെയ്തിട്ട് കൃത്യമായി ഡ്യൂട്ടിയിൽ പ്രവേശിക്കും. കുരുമുളകിന് നിത്യവും പരിചരണമാവശ്യമായതിനാൽ ഭാര്യ പി.കെ. സൗമ്യ അത് ഭംഗിയായി നിറവേറ്റുന്നുമുണ്ട്. മക്കളായ പ്ലസ് ടു വിദ്യാർത്ഥിനിയായ ശബരി പ്രിയയും 10ലും 8ലും പഠിക്കുന്ന ശബരി പ്രസാദും, ശബരി പ്രണവും ഒഴിവുള്ളപ്പോൾ അച്ഛന് സഹായവുമായി കൂടെയുണ്ട്.
ഒരുമരത്തിൽ നിന്ന്600 രൂപസ്വന്തമായി കൃഷിപ്പണി ചെയ്ത് ടാപ്പിംഗ് നടത്തിയാൽ ഒരു മരത്തിൽ നിന്നും ശരാശരി 250 രൂപയോളം പ്രതിവർഷം കിട്ടുമെങ്കിൽ സംയോജിത കൃഷിയിലൂടെ 600 രൂപയിലേക്ക് വരുമാനം ഉയരുമെന്ന് സുദീപ് സാക്ഷ്യപ്പെടുത്തുന്നു.
ടാപ്പ് ചെയ്യുന്ന 700 ഓളം റബ്ബർ മരത്തിലെ കുരുമുളക് കൃഷിക്ക് പുറമെ ചെറുതും വലുതുമായ മറ്റ് മരങ്ങളിലായി നല്ല വിളവ് ലഭിക്കുന്ന 800 ഓളം കുരുമുളക് ചെടികളും, 100 ഓളം കശുമാവും സുദീപിന്റെ തോട്ടത്തിലുണ്ട്.
മറ്റുള്ളവർ നമ്മളെ സഹായിക്കുമെന്ന് കരുതി നോക്കിയിരുന്നിട്ട് വലിയ പ്രയോജനമില്ല. സഹായങ്ങൾക്ക് പരിമിതിയുണ്ട്. നമ്മുടെ കൈകൾ മാത്രമാണ് നമ്മെ കരകയറ്റാനുണ്ടാവുക എന്ന തിരിച്ചറിവുണ്ടാകുമ്പോൾ നമുക്ക് പ്രതിസന്ധികൾ നിഷ്പ്രയാസം തരണം ചെയ്യാം.
KELAKAM
മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.
KELAKAM
വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
Breaking News
അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്