കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കണ്ണൂർ : കണ്ണൂർ ആലക്കോട് വിവാഹ വാഗ്ദാനം നൽകി ഒരു വർഷ കാലത്തോളം യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലക്കോട് അരങ്ങം സ്വദേശി ഇരുനില കാട്ടിൽ സനിൽ കൃഷ്ണൻ കുട്ടിയെ (34) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം പി. വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.വിവാഹ ബന്ധം വേർപിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
വീട്ടിൽ വെച്ചും വാടക ക്വാട്ടേർസിൽ വച്ചുമാണ് പ്രതി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ആലക്കോട് പോലീസ് മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
