ചിറ്റാരിപ്പറമ്പ് കൊയ്യാറ്റിൽ തെരുവ് നായ വിദ്യാർഥിയെ ആക്രമിച്ചു

കണ്ണവം : കോയ്യാറ്റിലെ കരിയിൽ കരിപ്പായി ബാബുവിന്റെ മകൻ വൈഷ്ണവിനെ തെരുവ് നായ ആക്രമിച്ചു.
തോലമ്പ്ര യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി സഹോദരനുമൊന്നിച്ച് കോയ്യാറ്റിൽ എത്തിയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്.കോയ്യാറ്റിൽ, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.