സംസ്ഥാനത്ത് പുതിയതായി പത്ത് മദ്യഷാപ്പുകൾ തുറന്നു

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്.

തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്.

പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡും ഷോപ്പുകൾ തുറന്നു.

മുൻ ‌യു.ഡി.എഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ മദ്യഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയതായി 10എണ്ണം തുറന്നത്.

സംസ്ഥാനത്ത് മുൻപ് പൂട്ടിയ 175 മദ്യഷോപ്പുകൾ തുറക്കണമെന്ന ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാർ 2022 മെയിൽ അം​ഗീകരിച്ചിരുന്നു. 10 എണ്ണത്തിന് പുറമെ 15 ഷോപ്പുകൾ കൂടി ഈ വർഷം വീണ്ടും തുറന്ന് പ്രവർത്തിക്കും.

അതിന് പുറമെ, ഈ വർഷം 40 ബാറുകൾക്കും സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. 2016ൽ എൽഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയർ പാർലറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!