തെരു ക്ഷേത്രം സംരക്ഷിക്കണം; പത്മശാലിയ സംഘം പേരാവൂർ ശാഖ

പേരാവൂർ : നിർദ്ദിഷ്ട നാലുവരി പാതയുമായി ബന്ധപ്പെട്ട അലൈമെന്റിൽ തെരു ഗണപതി ക്ഷേത്രം ഉൾപ്പെട്ടതിനാൽ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിന് പത്മശാലിയ സംഘം പേരാവൂർ ശാഖ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് മധു കോമരം അധ്യക്ഷത വഹിച്ചു.
സതീശൻ പുതിയേട്ടിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പവിത്രൻ തൈക്കണ്ടി, പാല ബാലൻ, കിഷോർ കുമാർ, മധു കോമരം, ഗംഗാധരൻ ചെട്ട്യാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മധു കോമരം (പ്രസി.) ചേമ്പൻ ആണ്ടി (വൈസ്.പ്രസി.), പട്ടൻ ദേവദാസൻ (സെക്ര.), ലിച്ചു കൃഷ്ണ (ജോ.സെക്ര.), രൂപേഷ് നാദാപുരം(ഖജാ.).