കോളയാട് നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണു

കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. ലോണെടുത്തായിരുന്നു വീടിന്റെ നിർമാണം. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.