പിലാത്തറയിൽ പത്ത് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം

പിലാത്തറ : പിലാത്തറയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. ആയിഷ അബ്ദുൽ ഫത്താഹ് എന്ന പത്തു വയസ്സുകാരിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ പരിയാരം ഗവ:മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.