Connect with us

Kerala

വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Published

on

Share our post

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്.

മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്.വെള്ളിയാഴ്ച രാവിലെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സജ്‌നയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സഹല്‍, ഷബാബ്.


Share our post

Kerala

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം

Published

on

Share our post

തിരുവനന്തപുരം : എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം.കെ.എസ്ആർ.ടി.സി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.


Share our post
Continue Reading

Kerala

ജിമ്മുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

Published

on

Share our post

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്.ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി നൽകുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. തൃശൂരിൽ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിൽ മരുന്ന് ശേഖരം പിടിച്ചെടുത്തു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജിമ്മുകളിൽ പരിശോധന നടത്തിയത്.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; രാവിലെ 11 മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത

Published

on

Share our post

സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.


Share our post
Continue Reading

Trending

error: Content is protected !!