Kannur
തെരുവുനായ് ശല്യത്തിനിടയിലും തെരുവ് വിളക്കുകൾ പ്രവർത്തന രഹിതം

തളിപ്പറമ്പ്: തെരുവുനായ്ക്കളുടെ അക്രമം പെരുകുമ്പോഴും നഗരസഭയിലെ മിക്ക തെരുവു വിളക്കുകളും പ്രവർത്തനരഹിതമായതിനെതിരെ തളിപ്പറമ്പ് നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്ത്. വെള്ളിയാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രശ്നം ഉന്നയിച്ചത്.
തെരുവു നായ്ക്കളുടെ അക്രമം വർധിച്ചുവരുമ്പോൾ നഗരസഭയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആളുകളോട് മറുപടി പറഞ്ഞ് കൗൺസിലർമാർ മടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങൾ വിമർശനമുന്നയിച്ചു.
നായ് ശല്യം രൂക്ഷമാകുമ്പോഴും നാലുമാസത്തോളമായി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ പ്രവർത്തന രഹിതമായിരിക്കുന്നത് ജനങ്ങളുടെ ജീവന് കൂടുതൽ ഭീഷണി ഉയർത്തുകയാണെന്നും വിമർശനമുയർന്നു.
തെരുവു നായ് വിഷയത്തിൽ സുപ്രീംകോടതിക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ മറുപടി നൽകി. വന്ധ്യംകരണം നടത്തുന്നതിന് ഷെഡ്യൂൾ പ്രകാരം ജില്ല പഞ്ചായത്ത് സഹായം നൽകുന്നുണ്ട്.
എന്നാൽ ഇവയെല്ലാം ഇവിടെ തന്നെ തിരിച്ചെത്തുന്നതിനാൽ അക്രമ ഭീഷണി ഒഴിവാകുന്നില്ല. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നിലവിൽ ഇത് പരിഹരിക്കാനാകില്ല. തെരുവുവിളക്കുകളുടെ പരിപാലനത്തിന് കെൽട്രോണുമായാണ് കരാർ. അവരുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണമാണ് തെരുവു വിളക്കുകൾ കത്തിക്കാൻ സാധിക്കാത്തതെന്നും പ്രശ്നം പരിഹരിക്കാൻ പുതിയ മാർഗം തേടുമെന്നും പി.പി നിസാർ പറഞ്ഞു.
ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റിന് 10 ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.
എന്നാൽ മാലിന്യ സംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന നിലയിൽ ശുചിത്വ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും ഗുണഭോക്തൃ വിഹിതം വാങ്ങാതിരുന്നാൽ ഉദ്യോഗസ്ഥർക്ക് ബാധ്യതയായി മാറുമെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും സെക്രട്ടറി മറുപടി നൽകി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ട സ്ഥലത്ത് ഷെഡ് നിർമിക്കാൻ നഗരസഭ അനുമതി നൽകിയതിൽ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് മുനിസിപ്പൽ എൻജിനീയർ അറിയിച്ചു. മൂന്ന് മാസത്തേക്ക് താൽക്കാലികമായി ഷെഡ് നിർമിക്കാനാണ് അനുമതി നൽകിയതെന്നും വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കെ. വൽസരാജ്, സി.വി. ഗിരീശൻ, കല്ലിങ്കൽ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Kannur
പി.എസ്.സി ഇന്റർവ്യൂ


ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ഫസ്റ്റ് എൻ.സി.എ-മുസ്ലിം (കാറ്റഗറി നമ്പർ -463/2023), ഫസ്റ്റ് എൻസിഎ-എസ്.സി (കാറ്റഗറി നമ്പർ-464/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 28 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.
Kannur
സംരംഭക മേഖലയിലും മാതൃകയായി ഹരിതകർമ സേന


സംരംഭക മേഖലയിലും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുകയാണ് കണ്ണപുരം പഞ്ചായത്തിലെ സംരംഭക കൂട്ടയ്മ ഹരിതശ്രീ. കണ്ണപുരത്തെ 22 അയൽക്കൂട്ടം സ്ത്രീകളാണ് എഴു സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടിച്ചട്ടികൾ, എൽ ഇ ഡി ബൾബ് റിപ്പയറിങ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിങ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സാമ്പത്തിക സഹായവും സംരംഭകർക്ക് ലഭിക്കുന്നുണ്ട്. അത്യാധുനിക മെഷീൻ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഒന്നാണെന്ന് കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി പറഞ്ഞു. ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് കെ നിഷിത, സെക്രട്ടറി കെ.വി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഹരിത ശ്രീ പ്രവർത്തനങ്ങൾ നടക്കുന്നത്.
Kannur
സമ്മർ ഷെഡ്യൂൾ: കണ്ണൂരിൽ നിന്ന് മുംബൈയിലേക്ക് കൂടുതൽ സർവീസ്


കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിലേക്ക് സർവീസുകൾ തുടങ്ങും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. ഏപ്രിൽ 1 മുതലാണ് സർവീസ് തുടങ്ങുന്നത്. രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 12.20ന് കണ്ണൂരിലെത്തും. തിരികെ പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം 3.10ന് മുംബൈയിലെത്തും. ഇൻഡിഗോ കണ്ണൂർ-മുംബൈ സെക്ടറിലെ സർവീസ് സമ്മർ ഷെഡ്യൂളിൽ പ്രതിദിനമാക്കി ഉയർത്തും. നിലവിൽ ആഴ്ചയിൽ നാലു ദിവസമാണ് ഇൻഡിഗോയുടെ മുംബൈ സർവീസ്.യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇൻഡിഗോ ഡൽഹി, അബുദാബി സർവീസുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് എയർബസ് എ321 വിമാനമാണ് ഇനി സർവീസുകൾക്ക് ഉപയോഗിക്കുക. ഏപ്രിൽ അവസാനത്തോടെ പുതിയ രാജ്യാന്തര സർവീസ് തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.
മേയ് മാസത്തിൽ ബെംഗളൂരുവിലേക്ക് ഒരു അധിക സർവീസും ഇൻഡിഗോ തുടങ്ങും.മാർച്ച് 26 മുതൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 17 സർവീസുകളും ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് 12 സർവീസുകളുമുണ്ടാകും. ദുബായിലേക്ക് ആഴ്ചയിൽ എട്ടു സർവീസും മസ്‌കത്തിലേക്ക് ഏഴു സർവീസും നടത്തും. ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ടു സർവീസുകളും റാസൽഖൈമ ,ദമാം എന്നിവിടങ്ങളിലേക്ക് മൂന്നു സർവീസുകളുമുണ്ടാകും.ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ട്. മുംബൈയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും. തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് നേരിട്ടുള്ള സർവീസുകളും കൊച്ചി വഴിയുള്ള പ്രതിദിന സർവീസുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്