വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനേയും ഒരടി പിന്നിലാക്കി ടെലഗ്രാമില്‍ പുതിയ സ്‌റ്റോറീസ് ഫീച്ചര്‍

എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം പുതിയ സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യാനാവും.
ഇത് പ്രീമിയം അല്ലാത്ത ഉപഭോക്താക്കള്‍ക്ക് കാണുകയും ചെയ്യാം. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടെലഗ്രാം സ്‌ക്രീനിന്റെ മുകളില്‍ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് എന്നിവ സ്‌റ്റോറീസില്‍ പങ്കുവെക്കാം 6 മണിക്കൂര്‍, 12 മണിക്കൂര്‍, 14 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ സമയ പരിധിയും നിശ്ചയിക്കാം.
അല്ലെങ്കില്‍ സ്ഥിരമായും സ്റ്റോറീസ് നിലനിര്‍ത്താം. ആരെല്ലാം സ്‌റ്റോറീസ് കാണണം എന്ന് ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം.
ഡ്യുവല്‍ ക്യാമറ സംവിധാനവും സ്റ്റോറീസ് പിന്തുണയ്ക്കും. ഇതുവഴി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്താനും അവ പങ്കുവെക്കാനും സാധിക്കും.
പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്‌റ്റോറീസ് ആയി പങ്കുവെക്കാം.
വാട്‌സാപ്പ് സ്റ്റാറ്റസിനും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനും സമാനമാണ് ഈ പുതിയ ഫീച്ചര്‍ എങ്കിലും ഒരു പടി മുന്നിലാണ് ഇതിലെ സൗകര്യങ്ങള്‍.
ഇഷ്ടാനുസരണം നിശ്ചയിക്കാവുന്ന സമയപരിധിയും സ്റ്റോറീസ് സ്ഥിരമായി നിര്‍ത്താനുള്ള സൗകര്യവും ഡ്യുവല്‍ ക്യാമറ സംവിധാനവും പോളുകള്‍, ക്വിസുകള്‍ എന്നിവ പങ്കുവെക്കാനുള്ള സൗകര്യം തുടങ്ങിയവ ടെലഗ്രാം സ്റ്റോറീസിനെ വേറിട്ട് നിര്‍ത്തുന്നു.