കാപ്പാട് സെയ്ൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചാന്ദ്രദിനാചരണം

കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.
ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് വിവരിച്ചു .
ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് അവബോധം ഉണർത്തുവാൻ കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെയും ചാർട്ടുകളുടെയും പ്രദർശനം നടത്തി.
ചാന്ദ്രയാൻ മൂന്ന് വിക്ഷേപണ വീഡിയോയുടെ പ്രദർശനം ,മാഗസിൻ പ്രകാശനം, സൗരയൂഥത്തെ പരിചയപ്പെടുത്തുന്ന അവതരണം എന്നിവ നടത്തപ്പെട്ടു .ക്വിസ്, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നീ മത്സരങ്ങളും നടന്നു.