എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Share our post

കണ്ണൂർ : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ബി.പി.റീഷ്മയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി. ബീനയും നാമനിർദ്ദേശപത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറി കെ. രാജൻ മുമ്പാകെയാണ് പത്രിക നൽകിയത്. മുൻ മെമ്പർ സി. വിജിതയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് പത്തിനാണ് തിരഞ്ഞെടുപ്പ്.

എൽ.ഡി.എഫ് നേതാക്കളായ കെ. ബാബുരാജ്, പി. ചന്ദ്രൻ , കെ.കെ. ദീപേഷ് , കെ.കെ. ഉമേഷ്, വി.വി. പ്രജീഷ്, കോമത്ത് രമേശൻ, വി. ലക്ഷണൻ, സി. ഉമ, പി.കെ. പ്രമീള, എ. പങ്കജാക്ഷൻ, പി. ശ്രീനിവാസൻ, എം. ഗംഗാധരൻ, പി.കെ. രാഘവൻ എന്നിവരോടൊപ്പം എത്തിയാണ് ബി.പി. റീഷ്മ പത്രിക സമർപ്പിച്ചത്

കോൺഗ്രസ് നേതാക്കളായ രാജീവൻ എളയാവൂർ, മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ടി.കെ. ലക്ഷ്മണൻ, പി.സി. അഹമ്മദ് കുട്ടി, സുധീഷ് മുണ്ടേരി, കട്ടേരി പ്രകാശൻ, വി.സി. നാരായണൻ തുടങ്ങിയവർ കെ.ടി. ബീനയുടെ പത്രിക സമർപ്പണത്തിൽ സംബന്ധിച്ചു.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 22 ആണ്.  പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 24ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി ജൂലൈ 26 ആണ്. വോട്ടെണ്ണൽ ആഗസ്റ്റ് 11ന് നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!