പേരാവൂരിൽ കാറ്റിൽ മരങ്ങൾ വീട് രണ്ട് വീടുകൾ തകർന്നു

Share our post

പേരാവൂർ: ശനിയാഴ്ചയുണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണ് പേരാവൂരിൽ രണ്ട് വീടുകൾ തകർന്നു. വെള്ളർവള്ളിയിലെ മാട്ടായിൽ രവിയുടെ വീടും തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ കോക്കാട്ട് സന്തോഷ് കുരുവിളയുടെ വീടുമാണ് തകർന്നത്. കൂറ്റൻ മരങ്ങൾ പൊട്ടി വീണ് പേരാവൂർ – നിടുംപൊയിൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പുതുശേരി അങ്കണവാടി റോഡിലും മരം പൊട്ടി വീണു. വാരപ്പീടികക്ക് സമീപം പേരാവൂർ റോഡിൽ രാത്രി പത്ത് മണിയോടെയുണ്ടായ കാറ്റിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ട നിലയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!