Kannur
കൈനിറയെ അവാർഡ് വാരിക്കൂട്ടി കണ്ണൂരിന്റെ ഫിലിം മേക്കർ

കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയത് കണ്ണുരുകാരന്റെ സിനിമ . മലയാള സിനിമയെ യാഥാർത്ഥ്യ ജീവിതവുമായി സമരസപ്പെടുത്തുന്ന ആഖ്യാന ശൈലി പിൻതുടരുന്ന രതീഷ് പൊതുവാൾ ന്യൂ വേവ് സിനിമയുടെ പിൻമുറക്കാരൻ കൂടിയാണ്.
കഥയിലും ആഖ്യാനത്തിലും പച്ചയായ ജീവിതം തുറന്നുകാട്ടുകയും അതിൽ നർമ്മ ഭാവനയുടെ മേമ്പൊടി വിതറുകയും ചെയ്ത രതീഷിന്റെ സിനിമകൾക്ക് സാധാരണക്കാരനെ തീയേറ്ററിലേക്ക് വലിച്ചടുപ്പിക്കാനുള്ള ജീവിത സത്യങ്ങളുടെ മാന്ത്രികതയുണ്ട്.
ഇക്കുറി സംസ്ഥാന ചലച്ചിത പുരസ്കാരങ്ങൾഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ്.
ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം അടക്കമാണ് ‘ന്നാ താന്‍ കേസ് കൊട്’ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. മലയാള സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലത്തിനുളളില്‍ കഴിവുളള ശ്രദ്ധേയനായ യുവ സംവിധായകന്മാരില്‍ ഒരാളായി മാറിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പയ്യന്നൂര്‍ സ്വദേശിയാണ്.
ആരുടേയും സംവിധാന സഹായി ആകാതെ സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവു കൊï് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിത്വമാണ് അദ്ദേഹം. വിത്യസ്തമായ പ്രമേയത്തിലൂടെ സിനിമാ ആസ്വാദകരെ അദ്ദേഹം തന്റെ നാമമാത്രമായ സിനിമകളിലൂടെ ഇതിനകം കൈയിലെടുത്തു കഴിഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കി.
2019 നവംബര്‍ 8-ന് പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെയാണ് 2019ð സംവിധായകനും എഴുത്തുകാരനുമായ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുïായി. 2019-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം സിനിമകളില്‍ ഒന്നായിരുóു സിനിമ. കൂടാതെ മികച്ച നവാഗത സംവിധായകന്‍ ഉള്‍പ്പെടെ 2019-ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സിനിമ നേടി.
ആന്റ റോയ്ഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ നേടുകയുïായി.നിവിന്‍ പോളിയെ നായകനാക്കി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം 2021 നവംബര്‍ 12 ന് ഡിസ്‌നി പ്‌ളസ് ഹോട്ട്സ്റ്റാറിലേക്ക് നേരിട്ട് റിലീസ് ചെയ്തു.
കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കോട്’ 2022 ഓഗസ്റ്റ് 11നാണ് പുറത്തിറങ്ങിയത്. നര്‍മ്മത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നðകിയ സിനിമ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും വാണിജ്യ വിജയം നേടുകയും ചെയ്യുകയുമുണ്ടായി.രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായ മദനോല്‍സവം പുറത്തിറങ്ങുകയണ്ടായി.
ഇരുപത് വര്‍ഷത്തോളമായ സിനിമാരംഗത്തെ സജീവ സാനിദ്ധ്യമായ രതീഷ് ബാലകൃഷണന്‍ പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള മഹാദേവ ഗ്രാമം സ്വദേശിയാണ്. ബോളിവുഡില്‍ കെ.യു. മോഹനന്റെ കൂടെ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന സിനിമ സ്വന്തം ഗ്രാമത്തില്‍ വെച്ച് തന്നെ ഷൂട്ട് ചെയ്യുകയാണ് 43 കാരനായ രതീഷ് ബാലകൃഷ്ണന്‍. സിനിമാ കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ധനേഷ് ബാലകൃഷ്ണന്‍ ഏക സഹോദരനാണ്.
ഭാര്യ: ദിവ്യ. ഏകമകള്‍ വരദക്ഷിണ. പയ്യന്നുർ മഹാദേവഗ്രാമത്തിലെ പരേതരായ വി.കെ. ബാലകൃഷ്ണ പൊതുവാളുടെയും യു കെ നാരായണി അമ്മയുടെയും മകനാണ്.
Kannur
പി.എസ്.സി ഇന്റർവ്യൂ


ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ഫസ്റ്റ് എൻ.സി.എ-മുസ്ലിം (കാറ്റഗറി നമ്പർ -463/2023), ഫസ്റ്റ് എൻസിഎ-എസ്.സി (കാറ്റഗറി നമ്പർ-464/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 28 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.
Kannur
സംരംഭക മേഖലയിലും മാതൃകയായി ഹരിതകർമ സേന


സംരംഭക മേഖലയിലും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുകയാണ് കണ്ണപുരം പഞ്ചായത്തിലെ സംരംഭക കൂട്ടയ്മ ഹരിതശ്രീ. കണ്ണപുരത്തെ 22 അയൽക്കൂട്ടം സ്ത്രീകളാണ് എഴു സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടിച്ചട്ടികൾ, എൽ ഇ ഡി ബൾബ് റിപ്പയറിങ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിങ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സാമ്പത്തിക സഹായവും സംരംഭകർക്ക് ലഭിക്കുന്നുണ്ട്. അത്യാധുനിക മെഷീൻ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഒന്നാണെന്ന് കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി പറഞ്ഞു. ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് കെ നിഷിത, സെക്രട്ടറി കെ.വി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഹരിത ശ്രീ പ്രവർത്തനങ്ങൾ നടക്കുന്നത്.
Kannur
സമ്മർ ഷെഡ്യൂൾ: കണ്ണൂരിൽ നിന്ന് മുംബൈയിലേക്ക് കൂടുതൽ സർവീസ്


കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിലേക്ക് സർവീസുകൾ തുടങ്ങും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. ഏപ്രിൽ 1 മുതലാണ് സർവീസ് തുടങ്ങുന്നത്. രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 12.20ന് കണ്ണൂരിലെത്തും. തിരികെ പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം 3.10ന് മുംബൈയിലെത്തും. ഇൻഡിഗോ കണ്ണൂർ-മുംബൈ സെക്ടറിലെ സർവീസ് സമ്മർ ഷെഡ്യൂളിൽ പ്രതിദിനമാക്കി ഉയർത്തും. നിലവിൽ ആഴ്ചയിൽ നാലു ദിവസമാണ് ഇൻഡിഗോയുടെ മുംബൈ സർവീസ്.യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇൻഡിഗോ ഡൽഹി, അബുദാബി സർവീസുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് എയർബസ് എ321 വിമാനമാണ് ഇനി സർവീസുകൾക്ക് ഉപയോഗിക്കുക. ഏപ്രിൽ അവസാനത്തോടെ പുതിയ രാജ്യാന്തര സർവീസ് തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.
മേയ് മാസത്തിൽ ബെംഗളൂരുവിലേക്ക് ഒരു അധിക സർവീസും ഇൻഡിഗോ തുടങ്ങും.മാർച്ച് 26 മുതൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 17 സർവീസുകളും ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് 12 സർവീസുകളുമുണ്ടാകും. ദുബായിലേക്ക് ആഴ്ചയിൽ എട്ടു സർവീസും മസ്‌കത്തിലേക്ക് ഏഴു സർവീസും നടത്തും. ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ടു സർവീസുകളും റാസൽഖൈമ ,ദമാം എന്നിവിടങ്ങളിലേക്ക് മൂന്നു സർവീസുകളുമുണ്ടാകും.ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ട്. മുംബൈയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും. തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് നേരിട്ടുള്ള സർവീസുകളും കൊച്ചി വഴിയുള്ള പ്രതിദിന സർവീസുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്