ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം; പ്രതിഷേധാർഹമെന്ന് ശിശുക്ഷേമ സമിതി

കണ്ണൂർ:പെരുമ്പടവ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ കുട്ടിയെ തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
കുട്ടികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്നതല്ല.പ്രത്യേകിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവണത ഉണ്ടാവാൻ പാടില്ലാത്തതാണ്.
സംഭവത്തിൽ കർശനമായ നിയമ നടപടി സ്വീകരിക്കുന്നതിന് ആവിശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ. എം രസിൽ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, പ്രവീൺ രുക്‌മ എന്നിവർ അറിയിച്ചു.