തീരം കാക്കാന്‍ പയ്യാമ്പലത്ത് പുലിമുട്ട്

പയ്യാമ്പലം :തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മാണം പുരോഗമിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്.
കടല്‍ക്ഷോഭം കാരണം ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പ്രയാസം അനുഭവിച്ചിരുന്നു.
ഇതിന് പരിഹാരമായാണ് ബീച്ചിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 280 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുന്നത്. ഇതിന്റെ 40 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ഒക്ടോബറോടെ പ്രവൃത്തി പൂര്‍ത്തിയാക്കും.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. പദ്ധതിയുടെ ഭാഗമായി ബീച്ചിന്റെ പ്രവേശന കവാടം മുതല്‍ പുലിമുട്ട് നിര്‍മിക്കുന്ന ഭാഗം വരെ 300 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് പ്രദേശത്തേക്ക് കരിങ്കല്ല് എത്തിച്ചത്.
പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തീരദേശത്തെ നിരവധി കുടുംബങ്ങൾ കടൽക്ഷോഭ ഭീതിയില്ലാതെ കഴിയുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി. ഒ മോഹനന്‍ പറഞ്ഞു.