Kerala
40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ്; ഉത്തരവിറക്കി

തിരുവനന്തപുരം : 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി. മന്ത്രി ആൻ്റണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെ.എസ.ആർ.ടി.സി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നു.
എന്നാൽ സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് ഉണ്ടായിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
Kerala
ലഹരി ലഭിക്കാത്തതിൽ പരാക്രമം; മലപ്പുറത്ത് ഉമ്മയെ അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്


മലപ്പുറം: വേങ്ങരയിൽ രാസ ലഹരിയുടെ സ്വാധീനത്തില്‍ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചെനക്കൽ സ്വദേശി സൽമാൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.എം.ഡി.എം.എക്ക് അടിമയായിരുന്നു സൽമാനെന്നാണ് റിപ്പോർട്ട്. ലഹരി ലഭിക്കാതായതോടെ യുവാവ് വീട്ടിൽ പരാക്രമം കാണിക്കുകയായിരുന്നു, വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ അടിച്ച് പരിക്കേൽപ്പിച്ചു. അക്രമണത്തിൽ അമ്മയുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.പ്രദേശവാസികൾ ചേർന്ന് ആദ്യം യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ എന്തിനാണ് ഉമ്മയെ മർദിച്ചത് എന്ന ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയായിരുന്നു യുവാവ് പ്രതികരിച്ചത്. ഇയാളെ നിലവിൽ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു


പാലക്കാട്: മണ്ണാർക്കാട് ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് മരിച്ച സന്തോഷ് കുമാർ.
Kerala
മദ്യലഹരിയിൽ പിടിച്ചു തള്ളി: കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു


തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്