ലഹരി മരുന്നുമായി യുവാവ് ചാലയിൽ പിടിയിൽ

കണ്ണുർ : മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചാലയിൽ നടത്തിയ പരിശോധയിലാണ് നടാൽ സ്വദേശി കെ. ഷാനിദ് (31) ആണ് 7.1 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.
എൻ. ഡി. പി. എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളിൽ നിന്ന് മൊബൈൽ ഫോണും 3000 രൂപയും കസ്റ്റഡിയിൽ എടുത്തു.
പ്രിവൻ്റീവ് ഓഫീസർ എം. പി സർവ്വജ്ഞൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി .പി സുഹൈൽ, സി. എച്ച്. റിഷാദ്, എം. സജിത്ത്, കെ .പി റോഷി, എൻ. രജിത്ത് കുമാർ, ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. വി ഷൈമ, സീനിയർ എക്സൈസ് ഡ്രൈവർ സി അജിത്ത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.