രണ്ടാനച്ഛൻ അഞ്ച് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു

Share our post

വളർത്തുനായ്‌ക്കളുള്ളതിനാൽ വീട്ടുവളപ്പിലേക്ക് സമീപവാസികൾക്ക്‌ പ്രവേശിക്കാനായില്ല. വീടിനുള്ളിൽ  ഭയന്നുവിറച്ച് ഒളിച്ചിരുന്ന സഹോദരൻ ഗ്രീരാഗിനെ സമീപവാസിയായ വാർഡംഗം ശശികലയുടെ നേതൃത്വത്തിൽ പിന്നീട്‌ കണ്ടെത്തി. പരിക്കേറ്റ കുട്ടിയെ അമ്മയോടൊപ്പം പൊലീസ് വാഹനത്തിൽ നെയ്യാറ്റിൻകര ആശുപത്രിലെത്തിച്ചു. പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി.

കുട്ടിയുടെ നിലഗുരുതരമായതിനെത്തുടർന്ന് എസ്.എ.ടി.യിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലേക്കും മാറ്റി. വലതുകൈയിലെ പൊട്ടലിന് പുറമേ മുതുകിലും വയറ്റിലും മുഖത്തും തലയിലും മർദനമേറ്റ പാടുണ്ട്. കോവളം പാച്ചല്ലൂർ സ്വദേശിനിയായ സൗമ്യയും രണ്ടുആൺമക്കളും കഴിഞ്ഞ മൂന്നു മാസക്കാലമായി മൈലച്ചൽ  സ്വദേശിയായ സുബിനൊപ്പം താമസിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് മുമ്പ്‌ മരിച്ചിരുന്നു. സുബിൻ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ വാൻ ഡ്രൈവറായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇയാൾ കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!