എളയാവൂരില്‍ ഉറുമി വീശി യുവാവിനെ പരുക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

കണ്ണൂര്‍ :കഴിഞ്ഞ വിഷുദിനത്തില്‍ എളയാവൂര്‍ സൗത്ത് മുച്ചിലോട്ടു കാവിനു സമീപമുണ്ടായ സംഘര്‍ഷത്തിനിടെ ഉറുമി വീശി ആക്രമണം നടത്തിയ കേസിലെ രണ്ടാം പ്രതിയെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് എളയാവൂരില്‍ നിന്നും അറസ്റ്റു ചെയ്തു.
മൗവ്വഞ്ചേരി മാവിച്ചേരിയിലെ എന്‍.കെ താജുദ്ദീനെയാണ് എസ്. ഐ വില്‍സണ്‍ ജോസഫും സംഘവും പിടികൂടിയത്. കേസിലെ ഒന്നും മൂന്നും പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
താജുദ്ദീന്‍ ഉറുമി വീശിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഫിറോഷിന് പരുക്കേറ്റിരുന്നു. ഫിറോഷിന്റെ പരാതിയില്‍ വിനീത്, താജുദ്ദീന്‍, ശരത്ത് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍പൊലിസ് കേസെടുത്തിരുന്നത്. കഴിഞ്ഞ വിഷുദിനത്തിലായിരുന്നു സംഭവം.