Breaking News
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായി. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ) എന്നി ചിത്രങ്ങളിലൂടെ മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം നേടി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ(അറിയിപ്പ്)
പി.ആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
*മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ദേശഭാവനകൾ-സി.എസ്. വെങ്കിടേശ്വരൻ
*സ്ത്രീ ട്രാൻസ്ജൻഡർ വിഭാഗം- ശ്രുതി ശരണ്യം- ബി. 32 മുതൽ 42വരെ
*മികച്ച വിഷ്വൽ എഫക്ട്- അന്റീഷ് ഡി. സുമേഷ് ഗോപാൽ(ചിത്രം-വഴക്ക്)
*മികച്ച കുട്ടികളുടെ ചിത്രം-പല്ലൂട്ടി നയന്റീസ് കിഡ്സ്,
*നവാഗത സംവിധായകൻ-ഷാഹി കബീർ(ഇലവീഴാപൂഞ്ചിറ)
*ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- ന്നാ താൻ കേസ് കൊട്
*മികച്ച നൃത്ത സംവിധാനം-ഷോബി പോൾരാജ്- (തല്ലുമാല)
*ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ) പൗളി വിത്സൺ (സൗദി വെള്ളയ്ക്ക)
*ഡബ്ബിംഗ് ആർടിസ്റ്റ് ആൺ)-ഷോബി തിലകൻ( പത്തൊൻപതാം നൂറ്റാണ്ട്)
*വസ്ത്രലാങ്കരം-മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളയ്ക്ക)
*മേക്കപ്പ് ആർടിസ്റ്റ്-റോണക്സ് സേവ്യർ (ഭീഷ്മപർവം)
*ലാബ് കളറിസ്റ്റ്- ആഫ്റ്റർ സ്റ്റുഡിയോ റോബർട്ട് (ഇലവീഴാ പൂഞ്ചിറ),
*ശബ്ദരൂപ അജയൻ അടാട്ട്(ഇലവീഴാ പൂഞ്ചിറ)
*ശബ്ദമിശ്രണം- ബിബിൻ നായർ(ന്നാ താൻ കേസ് കൊട്)
*സിംഗ്സൗണ്ട്-വൈശാഖ് വി.ബി.(അറിയിപ്പ്)
*കലാസംവിധായകൻ- ജോതിഷ് ശങ്കർ( ന്നാ താൻ കേസ് കൊട്)
*ചിത്രസംയോജനം-നിഷാദ് യൂസഫ്(തല്ലുമാല)
*പിന്നണിഗായിക- മൃദുല വാര്യർ(പത്തൊൻപതാം നൂറ്റാണ്ട്)
*പിന്നണി ഗായകൻ- കബിൽ കപിലൻ(പല്ലൂട്ടി 90സ് കിഡ്സ്)
*പശ്ചാത്തല സംഗീതസംവിധായകൻ- ഡോൺ വിൻസന്റ്(ന്നാ താൻ കേസ് കൊട്)
*സംഗീതസംവിധായകൻ-എം. ജയചന്ദ്രൻ(പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)
*ഗാനരചിതാവ്-റഫീഖ് അഹമ്മദ്(വിഡ്ഢികളുടെ മാഷ്)
*തിരക്കഥ- രാജേഷ് കുമാർ(ഒരു തെക്കൻ തല്ല് കേസ്)
*തിരക്കഥാകൃത്ത്-രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്)
*ഛായഗ്രഹകൻ-മനേഷ് മാധവൻ(ഇലവീഴാ പൂഞ്ചിറ), (വഴക്ക്)
*കഥാകൃത്ത്-കമൽ കെ.എം.(പട)
*ബാലതാരം(പെൺ)-തൻമയ സോൾ(വഴക്ക്)
*ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി(പല്ലൂട്ടി 90)
*അഭിനയം- പ്രേത്യകജൂറി പുരസ്കാരം-കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ)
*സ്വഭാവനടി-ദേവി വർമ(സൗദി വെള്ളയ്ക്ക)
*സ്വഭാവനടൻ-വി.പി.കുട്ടികൃഷ്ണൻ(ന്നാ താൻ കേസ് കൊട്)
*അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ള ആദരവ് അർപ്പിച്ചാണ് മന്ത്രി വാർത്തസമ്മേളനം തുടങ്ങിയത്.
ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
Breaking News
110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.
Breaking News
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ഇന്ന് രാവിലെ 10.43ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ (IRS-1A & 1B) എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. കസ്തൂരിരംഗൻ ഐഎസ്ആർഒ ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വിജയകരമായി വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്.
ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. യുഎൻ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എഡ്യൂക്കേഷന്റെ (UN-CSSTE) ഗവേണിംഗ് ബോർഡ്, ഐഐടി ചെന്നൈ ബോർഡ് ഓഫ് ഗവർണേഴ്‌സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറിയുടെ റിസർച്ച് കൗൺസിൽ എന്നിവയുടെ ചെയർമാനായിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് പിന്നിലെ വ്യക്തിയായാണ് കസ്തൂരിരംഗൻ അറിയപ്പെടുന്നത്. ജെഎൻയുവിന്റെ ചാൻസലറായും കർണാടക നോളജ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായും അന്നത്തെ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1971 ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്സ്പിരിമെന്റൽ ഹൈ എനർജി ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നീ മേഖലകളിലായി അന്താരാഷ്ട്ര, ദേശീയ ജേണലുകളിലായി 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്