ലഹരി കണ്ടെത്താൻ ഡ്രോൺ പറത്തി പോലീസ്

നീലേശ്വരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം പോലീസ് നീലേശ്വരം, കോട്ടപ്പുറം . തൈക്കടപ്പുറം ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തി .കേരള പൊലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിച്ച 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ആണ് നിരീക്ഷണത്തിനായി ഉപയോഗിച്ചത്.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡ്രോൺ പറത്തിയത്.
നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ , സബ് ഇൻസ്പെക്ടർ രഞ്ജിത്കുമാർ , സ്റ്റേഷൻ റൈറ്റർ മഹേന്ദ്രൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, പ്രഭേഷ്‌കുമാർ , എന്നിവർ നേതൃത്വം നൽകി.
ചീമേനീ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസ്സർ ശ്രീകാന്ത് . ആണ് ഡ്രോണിന്റെ റിമോട്ട് പൈലറ്റ് ഇൻ കമാന്റായി പ്രവർത്തിച്ചത്.