സി.യു.ഇ.ടി – പി.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) പി.ജി. ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് cuet.nta.nic.in-ല്‍ നിന്ന് ഫലം ഡൗണ്‍ലോഡ് ചെയ്യാം
ജൂണ്‍ അഞ്ച് മുതല്‍ 30 വരെയായിരുന്നു പ്രവേശന പരീക്ഷ. 8,76,908 വിദ്യാര്‍ഥികളാണ് ഇത്തവണ എഴുതിയത്. എന്‍.ടി.എയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 176 സര്‍വകലാശാലകളാണ് സി.യു.ഇ.ടി പ്രവേശനപരീക്ഷ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുക. വിശദവിവരങ്ങള്‍ക്ക് cuet.nta.nic.in.