പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് രണ്ട് വരെയുള്ള ദിവസങ്ങളിൽ ഉച്ചവെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാവിലത്തെ തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.