Kerala
ഇ.പി. ജയരാജനെതിരായ വധശ്രമം; കെ. സുധാകരന്റെ ഹർജിയിൽ അന്തിമവാദം ആഗസ്‌ത് മൂന്നിന്
കൊച്ചി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമർപ്പിച്ച ഹർജി ആഗസ്‌ത് മൂന്നിന് പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വെറുതെവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമവാദമാണ് നടക്കാനുള്ളത്.
1995ൽ ഏപ്രിൽ 15ന് രാജധാനി എക്‌സ്‌പ്രസിൽ സഞ്ചരിക്കുന്നതിനിടെ ആന്ധ്രയിൽവച്ചാണ് ഇ.പി. ജയരാജനുനേരെ വധശ്രമമുണ്ടായത്. വാടക ക്രിമിനൽ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലിൽ ശശിയും ചേർന്നാണ് വെടിവെച്ചത്. കൊലപ്പെടുത്താൻ തിരുവനന്തപുരം തൈക്കാട് ഗസ്‌റ്റ് ഹൗസിൽ വെച്ച് സുധാകരന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നും തോക്ക് തന്നയച്ചതായും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.പി. ജയരാജൻ ഫയൽ ചെയ്‌ത സ്വകാര്യ അന്യായത്തിൽ കോടതിനിർദേശം അനുസരിച്ച് തിരുവനന്തപുരം എ.സി.പി.യാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് സുധാകരന്റെ ഹർജി പരിഗണിക്കുന്നത്.
Kerala
പി.ജി. മെഡിക്കല്‍ കേരള: മൂന്നാം അലോട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നുവരെ
കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം വീണ്ടും ലഭ്യമാക്കി.
Kerala
കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം
മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തി. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.
Kerala
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി; 79 കോടി രൂപ അനുവദിച്ചു: മന്ത്രി വി.ശിവൻകുട്ടി
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അലവൻസ് ഇനത്തിൽ 1 മുതൽ 8 വരെയുള്ള 1316921 കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷം ബജറ്റിൽ സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായ് വകയിരുത്തിയത് 80,34,00,000 രൂപയാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ പി, യു പി സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ. പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്കൂളിലെ എ.പിഎൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ. പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു