പശുവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി ശാന്തിനഗറില്‍ പശുവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ശാന്തിനഗര്‍ കൊട്ടാടിക്കവലയിലെ വടക്കേക്കുടിയില്‍ ഭാസ്‌ക്കരന്‍(70) ആണ് മരിച്ചത്.
പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാസ്‌ക്കരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോട്ടത്തിനായി അയച്ചു.