ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയോത്സവം

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയോത്സവം നടത്തി. എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ മരിയ സാബു, കൃഷ്‌ണേന്ദു, കെ.പി.അക്ഷര എന്നിവർക്ക് ഡോ.രത്‌നാ രാമചന്ദ്രൻ സ്മാരക ക്യാഷ് അവാർഡും മൊമെന്റോ വിതരണവും ഡോ. വി .രാമചന്ദ്രൻ കൈമാറി. പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ ,സ്‌കൂൾ മാനേജർ ശശീന്ദ്രൻ താഴെപ്പുരയിൽ,മാനേജ്‌മെന്റ് പ്രതിനിധികളായ അരിപ്പയിൽ മുഹമ്മദ് ഹാജി, എം .വി .രമേശ് ബാബു,മേരി ജോണി, ആനിയമ്മ മാത്യു,പി.എം.മേരിക്കുട്ടി , കെ. കെ .രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.