ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി കേളകം പോലീസിന്റെ പിടിയിൽ

കേളകം : ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി കേളകം പോലീസിന്റെ പിടിയിൽ. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ കുറ്റിക്കാട്ടിൽ ഷറഫുദീനെയാണ് കേളകം പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏലപ്പടിക, ചെട്ടിയാംപറമ്പ്, ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ച ചെട്ടിയാംപറമ്പിലെ ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷണം പോയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.