വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ യൂത്ത് വിങ് ആയ യങ്ങ് എന്റർപ്രൈനേഴ്സ് ഫോറവും ക്യാച്ച് .22 എന്ന ക്വിസിങ് സംഘടനയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥി കൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജൂലൈ 22 ന് ചേംബർ ഹാളിൽ രാവിലെ 9.30 മുതൽ ക്വിസ് മൽസരം ആരംഭിക്കും.എട്ടാംക്ലാസ് മുതൽ 12 ക്ലാസ് വരെയുളളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ജനറൽ ക്വിസ്, സ്പോർട് ആന്റ് എന്റർടൈൻമെന്റ് വിഭാഗത്തിലാണ് മത്സരം ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. മൽസരാർഥികൾക്കെല്ലാം സർട്ടിഫിക്കറ്റും നൽകുമെന്നും സംഘാടകർ അറിയിച്ചു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനും സമകാലിക പ്രാധ്യാന്യമുള്ള വിഷയങ്ങളിൽ താല്പര്യവും ജിജ്ഞാസയും ഉണർത്താനുമാണ് മൽസരം സംഘടിപ്പിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ സി അനിൽകുമാർ ( ഓണററി സെക്രട്ടറി എൻ.എം സി സി), നിർമ്മൽ നാരായണൻ (ചെയർമാൻ യങ്ങ് എന്റർപ്രൈനേഴ്സ് ഫോറം), ഫിറാസ് ഹുസയ്ൻ (കൺവീനർ), മീനാക്ഷി പ്രദീപ് (ഇവൻറ് ഹെഡ്), ലിൻഡ മേരി സക്കറിയ (ക്വിസ് മാസ്റ്റർ ) എന്നിവർ പങ്കെടുത്തു.