Connect with us

Kannur

വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം: മുഖ്യ വിവരാവകാശ കമ്മീഷണർ

Published

on

Share our post

കണ്ണൂർ : വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ ഓഫീസുകളിലെ രേഖകൾ, റെക്കോർഡുകൾ എന്നിവ പരിശോധിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ടെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിലെ വിവരാവകാശ നിയമത്തിന്റെ അപ്പീൽ അധികാരികൾ, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ എന്നിവർക്കായി ഡി.പി.സി ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ രേഖകൾ, നോട്ട് ഫയലുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നതിന് പുറമെ റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. മലിനമാക്കപ്പെട്ട ജലം, റോഡ് സാമഗ്രികൾ, സിമൻറ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിൾ ലഭിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിവരാവകാശ രേഖ നൽകുന്നതിനായി അനുവദിച്ച 30 ദിവസം പരമാവധി സമയമാണ്. വിവരം ലഭ്യമല്ലെന്ന മറുപടി നൽകാൻ വേണ്ടിയല്ല 30 ദിവസം അനുവദിച്ചിരിക്കുന്നത്. മറിച്ച് വിവരം നൽകുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനാണ്. ആവശ്യപ്പെട്ട വിവരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്യത്തേയോ സംബന്ധിച്ചാണെങ്കിൽ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്. അപ്പീൽ അപേക്ഷകളിൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഉചിതമായ നടപടികൾക്ക് ശുപാർശ ചെയ്യാനും കമ്മീഷന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസ് മേത്ത, സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എം. അബ്ദുൽ ഹക്കീം, ഡോ. കെ.എം. ദിലീപ് എന്നിവർ ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!