വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share our post

കേരള വനം-വന്യജീവി വകുപ്പ് വനമിത്ര 2023-24 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ കാർഷിക ജൈവവൈവിധ്യമടക്കം കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നിസ്വാർഥവുമായ സംഭാവനകൾ നൽകിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് ഓരോ ജില്ലയിലും 25000 രൂപ അവാർഡും ഫലകവുമാണ് ലഭിക്കുക. അപേക്ഷകർ അവാർഡിനുള്ള തങ്ങളുടെ അർഹത സാധൂകരിക്കുന്ന കുറിപ്പും ചിത്രങ്ങളും സഹിതം ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണോത്തുംചാലിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705105.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!