ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഡ്യാറിൽ ബുധനാഴ്ച മോട്ടോർ സൈക്കിൾ റോഡ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. കാസർക്കോട് ഉപ്പള സ്വദേശി മുഹമ്മദ് നഷാത് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീനിവാസ എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയായ നഷാത് അഡ്യാറിലെ സഹ്യാദ്രി കോളജിന് മുന്നിലാണ് അപകടത്തിൽപെട്ടത്.