ജൂണിൽ ശേഖരിച്ചത് 3,97,713 കിലോ മാലിന്യം: വീട്ടുമാലിന്യം നീക്കി ഹരിതകർമസേന

കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ 51,438 വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ഹരിതകർമസേന മാതൃകയാകുന്നു. 90 പേരടങ്ങുന്നതാണ് കോർപ്പറേഷനിലെ ഹരിതകർമസേന. ചില ഡിവിഷനുകളിൽ രണ്ടും കൂടുതൽ വീടുകളുള്ള ഡിഷനുകളിൽ മൂന്നും പേർ വീതമാണ് പ്രവർത്തിക്കുന്നത്.
1200 വീടുകൾക്ക് രണ്ടുപേർ എന്ന നിലയിലാണിത്. കോർപ്പറേഷനിലെ ആറായിരത്തോളം വീട്ടുകാർ മാത്രമാണ് ഹരിതഡ കർമ സേനയ്ക്ക് ഗൃഹമാലിന്യം കൈമാറാത്തത്. അവരെക്കൂടി സഹകരിപ്പിക്കാള്ള പ്രവർത്തനത്തിലാണ് ഹരിതകർമസേന.
ജൂണിൽ മാത്രം ഹരിതകർമസേന ശേഖരിച്ചത് 3,97,713 കിലോ മാലിന്യമായിരുന്നു. ഓരോ മാസവും ഇതിനടുത്തായും ഇതിൽ കൂടുതലും ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക്, ചെരിപ്പ്, ബാഗ്, ചില്ല്, ഇ-വേസ്റ്റ്, തെർമോകോൾ, തുണികൾ, പേപ്പർ മാലിന്യം എന്നിവയാണ് മാസം തോറും ഹരിതകർമസേന കൊണ്ടുപോകുന്നത്.
സ്ഥാപനങ്ങളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നുണ്ട്. ഇതിൽ ദിവസേന എടുക്കുന്നതും ആഴ്ചയിൽ എടുക്കുന്നവയുമുണ്ട്. മിക്കവാറും സ്ഥാപനങ്ങൾ പ്രവർത്തനവുമായി സഹകരിക്കുന്നു.
ശേഖരിക്കുന്ന മാലിന്യം കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ നീ സൈക്ലിങ് കമ്പനികളിലേക്ക് കൊണ്ടുപോകും. വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയും ഇതിനായി മാസത്തിൽ ഈടാക്കുന്നു.