ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ്

തലശ്ശേരി: അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് ക്ലാസ് നടന്നത്.
മഴക്കാലം ആരംഭിച്ചതോടുകൂടി നിരവധി കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഏകദേശം 300 ഓളം പേർ ദിവസവും നീന്തൽ പരിശീലിക്കുകയും കുളിക്കാൻ വരികയും ചെയ്യുന്ന ഒരു കുളമാണ് ചന്ദ്രോത്ത്കുളം സീനിയർ ഫയർ ഓഫീസർ ജോയ് ജല സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ്സെടുത്തു.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു. സീനിയർ ഫയർ ഓഫീസർ പ്രേം ലാൽ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഒ.എം.നിജില്‍, ശർമിൻ മനോഹർ, സി.റിൻഷി, പഞ്ചായത്തംഗം സി.കെ. ഷക്കീൽ എന്നിവർ പങ്കെടുത്തു.
തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസിന്റെ വകയായി ഉള്ള സുരക്ഷാ ഉപകരണം സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഒ.എം.നിജില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.
എല്ലാ ദിവസവും രാവിലെ പുരുഷൻമാർക്കുള്ള പരിശീലനവും വൈകുന്നേരം 5 മണി മുതൽ 6.30 വരെ വനിതകൾക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. പത്ത് പേരടങ്ങുന്ന വനിതാ പരിശീലകരാണ് വൈകിട്ട് പരിശീലനം നൽകുന്നത്.