സർവ്വകലാശാല സ്പോട്ട് അഡ്മിഷൻ തുടങ്ങി

മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫാഷൻ ടെക്നോളജി, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കോഴ്സുകളിൽ പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുകളുണ്ട്.
വിദ്യാർഥികൾ രേഖകൾ സഹിതം 24ന് രാവിലെ 10നു മാഹി എസ്പി ഓഫിസിനു സമീപത്തെ സർവകലാശാലാ കേന്ദ്രത്തിൽ എത്തണം. അപേക്ഷ നൽകാത്ത വിദ്യാർഥികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 0490 2332622, 9207982622.