എ.ഐ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് വീഡിയോ കോള്‍ നിര്‍മ്മിച്ച് പണം തട്ടിയ കേസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
പരിചയമുള്ള ആളുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ വീഡിയോ നിര്‍മ്മിച്ച് ആയിരുന്നു തട്ടിപ്പ്. ശബ്ദവും വീഡിയോയും കണ്ടതോടെ സംശയമില്ലാതെ ഗൂഗിള്‍ പേ വഴി പണം അയക്കുക ആയിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചുണ്ടുകളും കണ്ണുകളും അനക്കി സംസാരിക്കുന്ന രീതിയിലാണ് തട്ടിപ്പ്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോകള്‍ ശേഖരിച്ചാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഈ ഫോട്ടോകള്‍ എ. ഐ സംവിധാനത്തിലൂടെ മാറ്റി വ്യാജ വീഡിയോ കോളിനായി ഉപയോഗിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ പ്രിയപ്പെട്ടവരാണ് എന്ന് തോന്നുന്ന തരത്തിലാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:
*അപരിചിതമായ ഐഡികളില്‍ നിന്നും നമ്പറുകളില്‍ നിന്നുമുള്ള ഫോണുകള്‍ നിരാകരിക്കുക.
*സോഫ്റ്റ് വെയര്‍ വഴി ഡീഫെയ്ക് ചെയ്യപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് വ്യക്തത കുറവായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക.
*വാട്ടര്‍മാര്‍ക്കുകള്‍, വ്യക്തി നില്‍ക്കുന്ന പശ്ചാത്തലം, സംസാര രീതി എന്നിവ ശ്രദ്ധിക്കുക.
*സംശയം തോന്നുക ആണെങ്കില്‍ വ്യക്തിയെ നേരിട്ട് വിളിച്ച് സ്ഥിരീകരിക്കുന്നതാണ് ബുദ്ധി.
*സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ ഉടന്‍ വിളിക്കുക.